കാസർഗോഡ് : എല്ലാവർക്കും ജീവിക്കണം, ജിഹാദി ചുവപ്പ് ഭീകരതക്കെതിരെ എന്ന മുദ്രാവാക്യമുയർത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷാ യാത്രയുടെ ഭാഗമാകാൻ ഉത്തർ പ്രദേശ് മുഖ്യമന്ത്രി കേരളത്തിലെത്തി. ബുധനാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ മംഗളൂരു വിമാനത്താവളത്തില്‍ ഇറങ്ങിയ അദ്ദേഹം കാര്‍ മാര്‍ഗമാണ് താജ്ഹോട്ടലിലെത്തിയത്.
ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്, ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത്, ജനറല്‍ സെക്രട്ടറി എ. വേലായുധന് എന്നിവര്‍ ചേര്‍ന്ന് യോഗി ആദിത്യനാഥിന് സ്വീകരണം നൽകി.കാസർകോട് എത്തിയ ആദിത്യനാഥിന് കേരള പൊലീസ് സല്യൂട്ട് നൽകി.കീച്ചേരി മുതൽ കണ്ണൂർ വരെയുള്ള ജാഥയിൽ യോഗി പങ്കാളിയാകും. രാവിലെ കീചേരിയിൽ എത്തി ജാഥക്കൊപ്പം ചേരും. വൈകിട്ട് കണ്ണൂരിൽ നടക്കുന്ന പൊതു സമ്മേളനത്തിലും യോഗി ആദിത്യനാഥ് പ്രസംഗിക്കും.
Post Your Comments