ആലപ്പുഴ: ടിക്കറ്റെടുക്കാന്‍ നല്‍കിയ നോട്ടില്‍ പേന കൊണ്ട് എഴുതിയിട്ടുണ്ട് എന്ന കാരണത്താല്‍ കെഎസ്‌ആര്‍ടിസി ബസില്‍ നിന്നും അമ്മയേയും മക്കളെയും ഇറക്കിവിട്ടു. ഫോര്‍ട്ടുകൊച്ചി സ്വദേശി തിലകന്റെ ഭാര്യ സൈന, പത്താംക്ലാസ് വിദ്യാര്‍ഥികളായ നന്ദ ഗോപന്‍, വൈഷ്ണവി എന്നിവരെയാണ് കണ്ടക്ടര്‍ ഇറക്കിവിട്ടത്.
അമ്പലപ്പുഴയില്‍ നിന്ന് ഫോര്‍ട്ട് കൊച്ചിയിലേക്ക് പോകുന്ന ബസിലാണ് സൈനയും മക്കളും കയറിയത്. ടിക്കറ്റിനായി ഇവരുടെ കൈയ്യില്‍ ഉണ്ടായിരുന്ന 500 രൂപയുടെ നോട്ട് നല്‍കിയെങ്കിലും നോട്ടില്‍ എന്തോ എഴുതിയിട്ടുണ്ട് എന്ന് കാട്ടി കണ്ടക്ടര്‍ പണം മടക്കി നല്‍കുകയും ബസില്‍ നിന്നും ഇറക്കിവിടുകയുമായിരുന്നു.
ഫോര്‍ട്ടുകൊച്ചിയിലെത്തുമ്പോള്‍ പണം നല്‍കാമെന്നും നോട്ടില്‍ തങ്ങളല്ല വരച്ചതെന്നും, നോട്ട് ബാങ്കില്‍ നിന്നും ലഭിച്ചതാണെന്നും പറഞ്ഞെങ്കിലും കണ്ടക്ടര്‍ ഇവരെ യാത്ര ചെയ്യാന്‍ അനുവദിച്ചില്ല.
സംഭവവുമായി ബന്ധപ്പെട്ട് കെഎസ്‌ആര്‍ടിസി അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ അധികൃതര്‍ നടപടികളൊന്നും തന്നെ എടുത്തിട്ടില്ല.
Post Your Comments