Latest NewsNewsIndia

ടി.ടി.വി. ദിനകരനും അനുയായികള്‍ക്കുമെതിരെ രാജ്യദ്രോഹത്തിന് കേസ്

ചെന്നൈ: എഐഎഡിഎംകെ നേതാവ് ടി.ടി,വി. ദിനകരനും 15 അനുയായികള്‍ക്കുമെതിരെ രാജ്യദ്രോഹത്തിന് കേസ്. തമിഴ്നാട് മുഖ്യമന്ത്രി ഇ. പളനിസാമിയെ ആക്ഷേപിക്കുന്ന ലഘുലേഖകള്‍ വിതരണം ചെയ്തതിനാണ് കേസ്. വിനായകം എന്നയാള്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മുന്‍എംഎല്‍എ എസ്.ഇ. വെങ്കടാചലം ഉള്‍പ്പടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

സര്‍ക്കാരിനെതിരെ ജനങ്ങളെ തിരിക്കാനും സംഘടിപ്പിക്കാനും ദിനകരന്‍ ശ്രമിച്ചതായി പോലീസ് വ്യക്തമാക്കി. ദിനകരന്റെ പക്ഷത്തുള്ള 18 എംഎല്‍എമാര്‍ ഗവര്‍ണറെ കണ്ട് പളനിസാമിക്കെതിരെയുള്ള പിന്തുണ പിന്‍വലിച്ചതായി വ്യക്തമാക്കിയിരുന്നു. ഇവരെ പിന്നീട് സ്പീക്കർ അയോഗ്യനാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button