ന്യൂഡല്‍ഹി: ഹോട്ടല്‍ അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ റെയില്‍വേ മന്ത്രിയും ആര്‍ജെഡി തലവനുമായ ലാലുപ്രസാദ് യാദവിനെ നാളെ സിബിഐ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഇന്നലെ ഹാജരാകുവാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും പിന്നീട് രണ്ട് ദിവസം കൂടി നീട്ടിനൽകുകയായിരുന്നു. ലാലുവിന്റെ മകന്‍ തേജ്വസി യാദവും നാളെയേ ഹാജരാവുകയുള്ളു എന്ന് അറിയിച്ചിട്ടുണ്ട്.
2006ല്‍ രണ്ട് ഐആര്‍സിടിസി ഹോട്ടലുകളുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് നടന്ന അഴിമതികളുടെ പേരിലാണ് ചോദ്യം ചെയ്യുന്നത്. ഐആര്‍സിടിസി ഏറ്റെടുത്ത റാഞ്ചി, പുരി എന്നിവിടങ്ങളിലെ ഹോട്ടലുകളുടെ വികസനത്തിനും നടത്തിപ്പിനുമായി ലേലത്തിലൂടെ കമ്പനികളെ ക്ഷണിച്ചതിൽ അഴിമതി കണ്ടെത്തിയിരുന്നു.
Post Your Comments