Latest NewsCinemaMollywoodMovie SongsEntertainment

റിമയ്ക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി ദിലീപ് ഫാൻസ്

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട യുവനടിയുടെ പേര് വെളിപ്പെടുത്തിയ നടി റിമ കല്ലിംഗലിനെതിരെ കേസ് എടുക്കണമെന്ന ആവശ്യവുമായി ദിലീപ് ഫാന്‍സ്‌ രംഗത്ത്. നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്റില്‍ കഴിഞ്ഞ നടന്‍ ദിലീപിന് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. ദിലീപിന് ജാമ്യം ലഭിച്ചതിന്റെ സന്തോഷത്തിൽ ആലുവ ജയിലിന് മുന്നിൽ നടത്തിയ ആഹ്ലാദപ്രകടനത്തിനിടെയാണ് ആരാധകര്‍ റിമയ്ക്കെതിരെ രംഗത്ത് എത്തിയത്.

റിമ കല്ലിങ്കല്ലിനെതിരെ മാത്രം പൊലീസ് കേസെടുക്കുന്നില്ലെന്നും ആലുവ പൊലീസിന് രജിസ്റ്റേർഡ് പോസ്റ്റ് വരെ അയച്ചിട്ടും നടപടി ഇത് വരെ എടുത്തിട്ടില്ലെന്നും അവര്‍ ആരോപിച്ചു. ഉന്നതന്റെ ഭാര്യയായതുകൊണ്ടാണോ കേസെടുക്കാത്തതെന്ന് സംശയമുണ്ടെന്നും ഇവർ ആരോപിക്കുന്നു.

റിമ നടി എഴുതിയ പത്രക്കുറിപ്പ്‌ ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തിരുന്നു. അതിന്റെ താഴെ നടിയുടെ പേരുണ്ടായിരുന്നു. ഇത് ചിലര്‍ ചൂണ്ടിക്കാണിച്ചതോടെ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.

നടിയുടെ പേര് വെളിപ്പെടുത്തിയ കമല്‍ഹാസന്‍, അജു വര്‍ഗ്ഗീസ് സലിംകുമാർ, അജു വർഗീസ്, സജി നന്ത്യാട്ട് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. നടൻ അജുവിനെ അറസ്റ്റ് ചെയ്ത് വിട്ടയയ്ക്കുകയും ചെയ്തു. നടന്റെ മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തു. പിന്നീടു ഈ കേസിന്റെ എഫ് ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അജു കോടതിയെ സമീപിച്ചെങ്കിലും രയ്ക്ക് പരാതിയില്ലെങ്കില്‍ കുറ്റം ഇല്ലാതാവില്ലെന്നായിരുന്നു ഹൈക്കോടതിയുടെ പരാമർശം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button