മനാമ: സൗദിയില്‍ സ്വയം പ്രഖ്യാപിത മതപണ്ഡതിനെ അറസ്റ്റു ചെയ്തു. പ്രമുഖ നടന്‍ ഇസ്ലാം വിശ്വാസത്തെ അധിക്ഷേപിച്ചു എന്ന പ്രസ്താവനയാണ് ഇയാളെ അറസ്റ്റ് ചെയാനുള്ള കാരണം. സ്വയം പ്രഖ്യാപിത മതപണ്ഡതിനായ സയീദ് ബിന്‍ ഫര്‍വയ്ക്ക് 45 ദിവസം ജയില്‍ ശിക്ഷ വിധിച്ചു. പ്രമുഖ നടനായ നസീര്‍ അല്‍ ഖാബ്‌സിയെക്കതിരെയാണ് ഇയാള്‍ വ്യാജ ആരോപണം ഉന്നിയിച്ചത്. നസീര്‍ അല്‍ ഖാബ്‌സി സയീദ് ബിന്‍ ഫര്‍വയ്ക്ക് മാപ്പു കൊടുക്കാന്‍ വിസമ്മതിച്ചു.
സൗദിയിലെ എം.ബി.സി ടെലിവിഷന്‍ പരിപാടിയായ ‘സെല്‍ഫി’ ലെ പ്രകടനത്തിന്റെ പേരിലാണ് സയീദ് ബിന്‍ ഫര്‍വ താരത്തെ വിമര്‍ശിച്ചത്. ഈ വേഷം ഇസ്ലാമിക് മൂല്യങ്ങളെ സംബന്ധിച്ചിടത്തോളം നികൃഷ്ടവും നിന്ദ്യവുമാണ് എന്നായിരുന്നു പരമാര്‍ശം.രാജ്യത്ത് നേരിടുന്ന പ്രധാന പ്രശനങ്ങളില്‍ ഒന്നു ചിലയാളുകള്‍ വിശ്വാസത്യാഗം സംബന്ധിച്ചും ഇസ്ലാമിക് മൂല്യങ്ങളെ കുറിച്ചും നടത്തുന്ന വ്യാജപ്രസ്താവനകളാണെന്നു ജഡ്ജി അഭിപ്രായപ്പെട്ടു.
Post Your Comments