ന്യൂഡല്‍ഹി: ആധാറുമായി ബന്ധപ്പിച്ച ബാങ്ക് അക്കൗണ്ടുകളുടെ കണക്ക് വെളിപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ഇതിനകം രാജ്യത്ത് 60 ലക്ഷം ബാങ്ക് അക്കൗണ്ടുകളാണ് ഇതു വരെ ആധാറുമായി ബന്ധിപ്പിച്ചതെന്നു കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ആധാറുമായി അക്കൗണ്ടുകള്‍ ബന്ധിപ്പിക്കുന്നതിനെ ഭയക്കുന്നത് വ്യാജ അക്കൗണ്ടുകള്‍ ഉള്ളവരും സാമ്പത്തിക ക്രമക്കേടുകള്‍ നടത്തുന്നവരുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇപ്പോള്‍ നല്‍കുന്ന എല്ലാ സേവനങ്ങളും ഓണ്‍ലൈനിലൂടെ നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിനു വേണ്ടി സൈബര്‍ സുരക്ഷ ഉറപ്പാക്കാനായി പുതിയ നടപടികള്‍ സ്വീകരിക്കും. 58,000 കോടി രൂപയുടെ ലാഭമാണ് സബ്‌സിഡികള്‍ ബാങ്ക് അക്കൗണ്ടുകള്‍ വഴി നല്‍കാന്‍ തുടങ്ങിയതോടെ ലഭിച്ചത്. ഇതു വരെ 3 കോടി മില്യണ്‍ വ്യാജ അക്കൗണ്ടുകളാണ് ഗ്യാസ് സബ്‌സിഡിക്കായി ഉപയോഗിച്ചത് കണ്ടെത്തിയെതും അദ്ദേഹം അറിയിച്ചു.
Post Your Comments