Latest NewsNewsGulf

ഈ വ്യാജ വാര്‍ത്തകളെ സൂക്ഷിക്കാന്‍ യുഎഇ മുന്നറിയിപ്പ് നല്‍കി

ഈ വ്യാജ വാര്‍ത്തകളെ സൂക്ഷിക്കാന്‍ യുഎഇ മുന്നറിയിപ്പ് നല്‍കി. നിരന്തരം ഓഫറുകള്‍ പ്രഖ്യാപിച്ച് ജനങ്ങളെ കബളിപ്പിക്കുന്ന വാര്‍ത്തകള്‍ യുഎഇയില്‍ വര്‍ധിച്ചു വരികയാണ്. ഈ സാഹചര്യത്തിലാണ് അഞ്ചു ഇനം വ്യാജ വാര്‍ത്തകള്‍ക്ക് എതിരെ മുന്നറിയിപ്പയുമായി യുഎഇ നേരിട്ട് രംഗത്തു വന്നിരിക്കുന്നത്.

1. ടെലികോം ഓപ്പറേറ്റര്‍മാരായ ഇത്തിസലാത്ത്, ഡ്യു എന്നീ കമ്പനികളുടെ പേരില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന വ്യാജവാര്‍ത്തകളെ പറ്റിയുള്ള മുന്നറിയിപ്പാണ് ഒന്നാമത്തേത്. ഇത്തിസലാത്ത്, ഡ്യു എന്നീ കമ്പനികളിലെ ജീവനക്കാരാണെന്നു പറഞ്ഞ് മാസംതോറുമുള്ള ബില്ലില്‍ ഇളവ് അനുവദിക്കാമെന്നു വരുന്ന തട്ടിപ്പ് കോളുകളെയും വാര്‍ത്തകളെയും സൂക്ഷിക്കാന്‍ ഇരു ടെലികോം ഓപ്പറേറ്റര്‍മാരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നിങ്ങളുടെ ബില്‍ പേയ്‌മെന്റുകള്‍ക്ക് ഡിസ്‌കൗണ്ട് നല്‍കുമെന്ന് പറഞ്ഞു സമീപിക്കുന്നവരെ അറിയിക്കാനായി 043905555 അല്ലെങ്കില്‍ fc@du.ae എന്ന ഇമെയില്‍ വിലാസത്തില്‍ ഉടനടി ബന്ധപ്പെടണെമന്നു ഇരു കമ്പനികളും നിര്‍ദേശം നല്‍കി.

2. തൊഴിലന്വേഷകരെ കബളിപ്പിക്കാനായി നിരവധി വാര്‍ത്തകളാണ് ദിവസവും വരുന്നത്. ഇത്തരം വാര്‍ത്തകളില്‍ നിരവധി ആളുകളാണ് ഇരയാകുന്നത്. 500 ദിര്‍ഹം നല്‍കിയാല്‍ നിങ്ങളുടെ സിവി 200 കമ്പനികള്‍ക്ക് നല്‍കുമെന്നു പറഞ്ഞു വരുന്ന വാര്‍ത്തകളില്‍ വഞ്ചിതരാകാരതെ സൂക്ഷിക്കുക.

3. എക്‌സ്‌പോ 2020 ല്‍ നിന്ന് നിങ്ങള്‍ക്ക് ഒരു വലിയ സമ്മാനത്തുക കിട്ടിയെന്ന വാര്‍ത്തകളെ സൂക്ഷിക്കണം. ഇങ്ങനെ പറഞ്ഞു നിങ്ങളെ വിളിക്കുന്നവര്‍ സിം കാര്‍ഡ്, എമിറേറ്റ് ഐഡി നമ്പറുകള്‍, ബാങ്ക് വിശദാംശങ്ങള്‍, മറ്റ് സ്വകാര്യ വിവരങ്ങള്‍ എന്നിവ ആവശ്യപ്പെടും. ഇത്തരം സന്ദേശങ്ങളെയും വാര്‍ത്തകളെയും സൂക്ഷിക്കണം.

4. ഒരു തട്ടിപ്പ് ഷോപ്പിംഗ് മാളുകള്‍ കേന്ദ്രീകരിച്ചാണ് എന്ന പേരില്‍ ചില വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട് . സെയില്‍സ് വുമണ്‍ പെര്‍ഫ്യൂമിന്റെ സുഗന്ധം ഉപയോഗിക്കാനായി കടലാസ് തരും. ഈ സുഗന്ധം ആസ്വദിക്കുന്നവര്‍ ബോധരഹിതരായി മാറുമെന്നാണ് വാര്‍ത്ത പ്രചരിക്കുന്നത്. ഇത് വ്യാജ വാര്‍ത്തയാണ്.

കഴിഞ്ഞ കാലങ്ങളില്‍ ഇത്തരം വാര്‍ത്തകള്‍ യുഎഇ പോലീസും ഈ വാര്‍ത്തകള്‍ നിഷേധിച്ചിട്ടുണ്ട്. അതുകൊണ്ട്, പെര്‍ഫ്യൂം സാമ്പിള്‍ ധൈര്യമായി പരീക്ഷിക്കുക. അത് ഇഷ്ടപ്പെട്ടാല്‍ വാങ്ങുക.

5. ദുബായ് ആസ്ഥാനമായ എമിറേറ്റ്‌സ് സൗജന്യ വിമാന ടിക്കറ്റ് നല്‍കുന്നതായി പറഞ്ഞ് ആളുകളെ കബളിപ്പിക്കുന്നുണ്ട്. ഒരു ചെറിയ സര്‍വേയില്‍ പങ്കെടുത്ത ഉപഭോക്താക്കള്‍ക്ക് രണ്ടു് സൗജന്യ ടിക്കറ്റ് വാഗ്ദാനം ചെയ്തുവെന്നാണ് വാര്‍ത്ത പ്രചരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button