
ജമ്മു: അതിർത്തിയിൽ കൂടുതൽ ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. എഴുപതോളം ഭീകരരരാണ് പാക്കിസ്ഥാനില്‍നിന്നും അതിര്‍ത്തിവഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ സാധ്യതയുള്ളതായി സൈന്യത്തിന് വിവരം ലഭിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ജമ്മു കാഷ്മീരില്‍ സുരക്ഷ ശക്തമാക്കി.
തിങ്കളാഴ്ച ബാരാമുള്ള ജില്ലയിലെ രാംപുര്‍, കുപ്വാരയിലെ താംഗ്ധര്‍ സെക്ടറുകളില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച അഞ്ച് ഭീകരരെ സൈന്യം വധിച്ചിരുന്നു. കൂടാതെ കഴിഞ്ഞയാഴ്ച അര്‍ണിയ സെക്ടറില്‍ പാക്കിസ്ഥാനില്‍നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നതിനായി ഭീകരര്‍ നിര്‍മിച്ച തുരങ്കവും കണ്ടെത്തിയിരുന്നു.
Post Your Comments