Latest NewsNewsIndia

ബിഎസ്‌എഫ് ക്യാമ്പിന് നേരെ ഭീകരാക്രമണം

ശ്രീനഗര്‍: ശ്രീനഗറില്‍ സൈനിക ക്യാമ്പിനു നേരെ ചാവേറാക്രമണം.ജമ്മു കാഷ്മീരില്‍ ശ്രീനഗര്‍ വിമാനത്താവളത്തിന് സമീപമുള്ള ബിഎസ്‌എഫ് ക്യാമ്പിന് നേരെയാണ് ആക്രമണം ഉണ്ടായത്. നാല് സൈനികർക്ക് പരിക്കേറ്റു. പുലര്‍ച്ചെ 3.45 ഓടെ നാല് ചാവേറുകള്‍ സ്ഫോടക വസ്തുക്കള്‍ ഉള്ള ബെല്‍റ്റ് ധരിച്ച്‌ ക്യാമ്പിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു.

സൈനികര്‍ പ്രത്യാക്രമണം നടത്തിയതോടെ രൂക്ഷമായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. കൂടുതല്‍ സൈനികര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഹെലികോപ്ടര്‍ ഉപയോഗിച്ചും നിരീക്ഷണം നടത്തി വരികയാണ്. മേഖലയില്‍ സ്ഥിതിഗതികള്‍ ശാന്തമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button