തൃശ്ശൂര്‍ : ചാലക്കുടി രാജീവ് കൊലപാതകത്തില്‍ അഡ്വ. സി പി ഉദയഭാനുവിനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു. ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചാണ് നടപടി.രാജീവിന്റെ അങ്കമാലിയിലെ വീട്ടല്‍ ഉദയഭാനു പലതവണ വന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ അറസ്റ്റ് ചെയ്യാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ഉദയഭാനു മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. കാണാതായ രാജീവ് അബോധാവസ്ഥയില്‍ വീട്ടിലുണ്ടെന്ന വിവരം പോലീസിനെ ഉദയഭാനു ഫോണില്‍ വിളിച്ചു പറഞ്ഞതും തെളിവാകും.
കൂടാതെ വസ്തു ഇടപാട് തുടങ്ങിയതു മുതല്‍ രാജീവും ഉദയഭാനുവും നല്ല സുഹൃത്തുക്കളായി മാറിയതിന്റെ തെളിവുകളും പോലീസിന് കിട്ടിയിരുന്നു. എന്നാൽ വ്യക്തമായ തെളിവുണ്ടെങ്കിലേ അറസ്റ്റ് ചെയ്യാവൂ എന്ന് ഹൈക്കോടതി വിലയിരുത്തി.കേരളത്തിലെ പ്രമുഖനായ നിയമവിദഗ്ധന്‍ എന്ന നിലയില്‍ അഡ്വ.സിപി ഉദയഭാനുവിനെ പ്രതിചേർക്കുമ്പോൾ വേണ്ട തെളിവുകള്‍ പഴുതുകളില്ലാതെ അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ട്.
Post Your Comments