ന്യൂഡല്‍ഹി: വിവാദ ലവ് ജിഹാദ് കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. വൈക്കം സ്വദേശിനി ഹാദിയയെന്ന അഖിലയുടെ മതം മാറ്റവുമായി ബന്ധപ്പെട്ട എന്‍.ഐ.എയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ത്തിയായി. ഹാദിയയ്ക്ക് സമാനമായ 36 കേസുകള്‍ക്കൂടി എന്‍.ഐ.എ കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളതായി സൂചനയുണ്ട്.
പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്. പൂര്‍ണ്ണമായ അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ കാലതാമസമുള്ളതിനാല്‍ മറ്റൊരു ദിവസത്തേക്ക് കേസ് മാറ്റിവെച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.സമാനമായ കേസുകള്‍ കൂടുതല്‍ ഉള്ളതിനാല്‍ എന്‍ ഐ എ കൂടുതല്‍ സമയം ആവശ്യപ്പെടുമെന്നും സൂചനയുണ്ട്. കേസില്‍ കക്ഷി ചേരുമെന്ന് തിരുവനന്തപുരത്ത് നിന്ന് കാണാതായ ഫാത്തിമയെന്ന നിമിഷയുടെ മാതാവ് ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.
എന്‍ ഐ എ യുടെ അന്വേഷണം ചോദ്യം ചെയ്തു ഷെഫീന്‍ ജഹാന്‍ സമര്‍പ്പ്ച്ചു നല്‍കിയ ഹര്ജ്ജിയും ഇന്നാണ് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ്സ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് ഇന്ന് പരിഗണിക്കുക. ഹാദിയയുടെ പിതാവ് അശോകന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മാധവി ദിവാന്‍ ഹാജരാകും. സത്യസരണിക്കും പോപ്പുലര്‍ ഫ്രണ്ടിനും എതിരായ പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ് സൂചന.
Post Your Comments