KeralaLatest News

ബീഡി വലിക്കുന്നതിനിടെ തീ പിടിച്ച് 72കാരന് ദാരുണാന്ത്യം

ന്യൂ ഡൽഹി ; ബീഡി വലിക്കുന്നതിനിടെ തീ പിടിച്ച് 72കാരന് ദാരുണാന്ത്യം. ഡല്‍ഹി തുക്ലാബാദിൽ സ്ഥലമിടപാടുകാരനായ ജയ് ചന്ദ് ബിദുരിയാണ് മരിച്ചത്. കുറെ ബീഡികളും തീ പെട്ടിയും ഭര്‍ത്താവിന് നല്‍കിയിരുന്നതായും സംഭവം നടക്കുമ്പോൾ അവര്‍ തനിച്ചായിരുന്നെന്നും ബിദുരിയുടെ ഭാര്യ പോലീസിനോട് പറഞ്ഞു.

റൂമില്‍ നിന്നും പുക ഉയരുന്നത് കണ്ട കുടുംബക്കാര്‍ ഓടിയെത്തിയെങ്കിലും വാതില്‍ പൂട്ടിയ നിലയിലായിരുന്നു. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ വാതില്‍ തുറന്നു അകത്ത് കടന്നപ്പോഴേക്കും ബിദുരിക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ലെന്നും,പുകവലിക്കുന്നതിനിടെ വസ്ത്രങ്ങള്‍ക്ക് തീ പിടിച്ചതായിരിക്കാമെന്നും പോലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button