
കണ്ണൂര്‍: സി.പി.എമ്മിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം തുടങ്ങുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ. പയ്യന്നൂരിൽ ജനരക്ഷ യാത്രയുടെ ഉദ്ഘാടത്തിലാണ് സി.പി.എമ്മിനെതിരെ അമിത് ഷാ ആഞ്ഞടിച്ചത്. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്. ദില്ലിയിൽ നാളെ മുതൽ 17 വരെ സി.പി.എം ദേശീയ ആസ്ഥാനമായ എ.കെ.ജി ഭവനിലേക്ക് മാർച്ച് നടത്തും.
എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും യുവമോർച്ചയുടെ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉച്ചക്ക് 3 മണിയോടെയാണ് അമിത് ഷാ പങ്കെടുക്കുന്ന പദയാത്ര ആരംഭിക്കും. പയ്യന്നൂർ മുതൽ പിലാത്തറ വരെ ദേശീയ അധ്യക്ഷൻ പദയാത്രയിൽ ഉണ്ടാകുമെന്നാണ് ബി.ജെ.പി നേതാക്കള്‍ അറിയിച്ചിരിക്കുന്നത്. കനത്ത സുരക്ഷക്ക് നടുവിലാണ് പരിപാടി നടക്കുന്നത്.
Post Your Comments