ഇടുക്കി: ബസിസിഐ വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്ന് ടി സി മാത്യു. തനിക്കെതിരായ അഴിമതി ആരോപണങ്ങള്‍ക്ക് പിന്നില്‍ സ്ഥാനമോഹികളാണെന്നും അദ്ദേഹം പറഞ്ഞു. ലോധ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടാണ് ഇടുക്കി ജില്ലാ ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറി സ്ഥാനം രാജിവെച്ചതെന്നും അദ്ദേഹം പറഞ്ഞു.
അഴിമതി ആരോപണത്തെ തുടര്‍ന്ന് കെസിഎ നിര്‍ബന്ധിച്ച് രാജിവെപ്പിച്ചതാണെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കെസിഎ പ്രസിഡന്റ് സ്ഥാനം നേരത്തെ രാജിവെച്ചതിനൊപ്പം ഇടുക്കി ജില്ലാ ഭാരവാഹിത്വവും ഒഴിഞ്ഞെങ്കിലും, ബിസിസിഐ വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments