Latest NewsNewsInternationalGulf

ശൈഖ് ഹംദാന്‍ 30 ദിവസത്തെ ഫിറ്റ്‌നസ് ചലഞ്ച് പ്രഖ്യാപിച്ചു

മുപ്പതു ദിവസത്തെ ഫിറ്റ്‌നസ് ചലഞ്ചുമായി ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ദുബായിയെ ലോകത്തെ ഏറ്റവും മികച്ച ഊര്‍ജിതമായ നഗരമായി മാറ്റാണ്  ഫിറ്റ്‌നസ് ചലഞ്ച്. 30 ദിവസത്തേക്ക് 30 മിനിറ്റ് വീതം ഫിറ്റ്‌നസിനു വേണ്ടി ചെലവഴിക്കാനാണ് ചലഞ്ചില്‍ പറയുന്നത്. ദുബായ് നഗരത്തില്‍ താമസിക്കുന്നവരായാണ് ചലഞ്ചില്‍ പങ്കെടുക്കാന്‍ ശൈഖ് ഹംദാന്‍ ക്ഷണിക്കുന്നത്.

ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ 18 വരെയാണ് ചലഞ്ച്. നടത്തം, ടീം സ്‌പോര്‍ട്‌സ്, തീവ്രമായ ഫിറ്റ്‌നസ് രീതികള്‍, പാഡില്‍-ബോര്‍ഡിംഗ്, എയ്‌റോബിക്‌സ്, ഫുട്‌ബോള്‍, യോഗ, സൈക്ലിംഗ് തുടങ്ങിയവ എല്ലാം ഇതിന്റെ ഭാഗമായി ചെയ്യാം. ഇതു വഴി എല്ലാ പ്രായത്തിലുമുള്ളവരുടെ ആരോഗ്യം വര്‍ധിപ്പിക്കാണ് ലക്ഷ്യമിടുന്നത്.

ഈ ചലഞ്ചിനു ദുബായിലെ പൗരന്മാര്‍, താമസക്കാര്‍ എന്നിവര്‍ക്കെല്ലാം പങ്കെടുക്കാന്‍ സാധിക്കും. കുറഞ്ഞത് മുപ്പതു ദിവസവും 30 മിനിറ്റ് വീതം വ്യായമം ചെയാനാണ് ചലഞ്ച് പറയുന്നത്.

ദുബായ് ഇതിലൂടെ ലോകത്തിനു പുതിയ ഫിറ്റ്‌നസ് സംസ്‌കാരം പകര്‍ന്നു നല്‍കും. ഇതു വഴി കായികമത്സരങ്ങളെ അതിന്റെ പ്രധാനം മനസിലാക്കി പ്രോത്സാഹിപ്പിക്കുമെന്നും ഷെയ്ഖ് ഹംദാന്‍ പറഞ്ഞു.

ഫിറ്റ്‌നസ് സംസ്‌കാരവും സ്‌പോര്‍ട്‌സും തങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാനായി ആളുകള്‍ക്ക് ഇതിലൂടെ സാധിക്കും. മാത്രമല്ല ഫിറ്റ്‌നസ് സംസ്‌ക്കാരത്തെ പ്രചരിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്നു ഷെയ്ഖ് ഹംദാന്‍ അറിയിച്ചു.

ദുബായ് ഫിറ്റ്‌നസ് ചലഞ്ച് ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. അതുവഴി ദുബായ് തന്നെ ലോകത്തിലെ ഏറ്റവും സന്തുഷ്ടമായ നഗരമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button