Latest NewsNewsGulf

ഒ​പെ​കി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച് യു​എ​ഇ

ദു​ബാ​യ്: യു​എ​ഇ​യി​ലെ എ​ണ്ണ ഉ​ല്‍​പാ​ദ​ക രാ​ജ്യ​ങ്ങ​ളു​ടെ സം​ഘ​ട​ന​യാ​യ ഒ​പെ​കി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച് യു​എ​ഇ ന​വം​ബ​ർ മാ​സ​ത്തി​ൽ പ്ര​തി​ദി​നം 139,000 ല​ധി​കം വീ​പ്പ (ബാ​ര​ല്‍) എ​ണ്ണ ഉ​ത്​പാ​ദ​നം കു​റ​യ്ക്കും. ഊ​ര്‍​ജ മ​ന്ത്രി സു​ഹൈ​ല്‍ മു​ഹ​മ്മ​ദ് ഫ​റ​ജ് അ​ല്‍ മ​സ്‌​റൂ​ഇ ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

2017ന്‍റെ ആ​ദ്യ​പാ​ദ​ത്തി​ൽ പ്ര​തി​ദി​ന ഉ​ത്പാ​ദ​നം 1.8 മി​ല്യ​ണാ​ക്കി ഒ​പ​ക് രാ​ജ്യ​ങ്ങൾ കുറച്ചിരുന്നു. 2017 ജൂലൈ ഒന്നു മുതൽ 2018 മാർച്ച് വരെയുള്ള ഒമ്പതു മാസം പ്രതിദിനം എണ്ണ ഉത്പാദനത്തിൽ കുറവ് വരുത്താനും മേയിൽ തീരുമാനമെടുത്തിരുന്നു.

അ​ബു​ദാ​ബി നാ​ഷ​ണ​ല്‍ ഓ​യി​ല്‍ ക​മ്പ​നി (എ​ഡി​എ​ന്‍​ഒ​സി) ഒ​പെ​കി​ന്‍റെ തീ​രു​മാ​ന​ത്തോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത​യും പൂ​ര്‍​ണ​മാ​യു​ള്ള സ​ഹ​ക​ര​ണ​വും ഉ​റ​പ്പ് വ​രു​ത്തു​ന്ന​തി​നാ​ണ് തീ​രു​മാ​നി​ച്ച​തെ​ന്ന് ദേ​ശീ​യ വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു. ക്രൂ​ഡി​ന്‍റെ ഉ​ത്പാ​ദ​നം 15% വെ​ട്ടി​ക്കു​റ​യ്ക്കു​മെ​ന്നാ​ണു പ്ര​ഖ്യാ​പ​നം. രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ല്‍ എ​ണ്ണ​വി​ല സ്ഥി​ര​പ്പെ​ടു​ത്തു​ന്ന​തി​ന് ഉ​ത്പാ​ദ​നം കു​റ​യ്ക്കാ​നു​ള്ള ഒ​പെ​ക് തീ​രു​മാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണി​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button