Latest NewsNewsGulf

സൗദിയില്‍ ഭൂകമ്പ സാധ്യതയെന്നു റിപ്പോര്‍ട്ട്

ജിദ്ദ: സൗദിയില്‍ വന്‍ ഭൂകമ്പ  സാധ്യതയെന്നു റിപ്പോര്‍ട്ട്. അല്‍ ഖസീം യൂണിവേഴ്‌സിറ്റിയിലെ ജ്യോഗ്രഫി വിഭാഗം പ്രൊഫസര്‍ അബ്ദുല്ല അല്‍ മുസന്നദാണ് ഈ കാര്യം അറിയിച്ചത്. വരുന്ന അമ്പതു വര്‍ഷത്തിനുള്ളില്‍ ഭൂകമ്പം ഉണ്ടാകാനാണ് സാധ്യത. റിക്റ്റര്‍ സ്‌കെയിലില്‍ 6.5 തീവ്രത ഈ ഭൂകമ്പത്തിനു ഉണ്ടാകുമെന്നു അദ്ദേഹം വ്യക്തമാക്കി.

ചിലപ്പോള്‍ ഇത്തരം ഭൂകമ്പത്തിനു മുമ്പ് മുന്നറിയിപ്പ് നല്‍കാന്‍ സാധിച്ചെന്നു വരില്ല. അതു കൊണ്ട് അത്തരം സാഹചര്യങ്ങളെ നേരിടാനായി പരിശീലനം വേണം. മാത്രമല്ല അപകട സ്ഥലത്ത് നിന്ന് കുടിയൊഴിയുന്നതിനും സിവില്‍ ഡിഫന്‍സും വിദ്യാഭ്യാസ മന്ത്രാലയവും ചേര്‍ന്ന് സ്‌കൂളുകളില്‍ വെച്ച് കുട്ടികളെ പഠിപ്പിക്കണമെന്നും അദ്ദേഹം അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button