ശ്രീനഗർ: ജമ്മു കാഷ്മീരിലെ പുഞ്ച് ജില്ലയിൽ പാക്കിസ്ഥാൻ വെടിവയ്പ്. യാതൊരു പ്രകോപനവും കൂടാതെയാണ് പാക്കിസ്ഥാൻ ഇന്ത്യൻ പോസ്റ്റുകൾക്കു നേരെ ശക്തമായ ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
വെടിനിർത്തൽ കരാർ ലംഘിച്ച് തിങ്കളാഴ്ച പുലർച്ചെയാണ് പാക്കിസ്ഥാൻ വെടിവയ്പും ഷെല്ലാക്രമണവും നടത്തിയത്. പാക് ആക്രമണത്തെ തുടർന്നു ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. വെടിവയ്പും ഷെല്ലാക്രമണവും ഇപ്പോഴും തുടരുകയാണെന്നും സൈനിക വക്താവ് അറിയിച്ചു.
Post Your Comments