രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി എഴുത്തുകാര്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് തിരിച്ചേല്‍പ്പിച്ചിരുന്നു. വീണ്ടും അവാര്‍ഡു തിരിച്ചു കൊടുത്തുകൊണ്ടുള്ള പ്രതിഷേധത്തിന് തുടക്കമിടുകയാണ് നടന് പ്രകാശ് രാജ്. പ്രിയദര്ശന് സംവിധാനം ചെയ്ത കാഞ്ചീവരം എന്ന ചിത്രത്തിന് ലഭിച്ച ദേശീയ അവാര്‍ഡ് തിരികെ നല്കാന് ഒരുങ്ങുകയാണ് അദ്ദേഹം.
കര്‍ണാടകയില്‍ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചാണ് ദേശീയ അവാര്‍ഡ് തിരികെ നല്കാന് താരം തയ്യാറെടുക്കുന്നതെന്ന് പ്രമുഖ ദേശീയ മാധ്യമമായ ടൈംസ് നൗ വ്യക്തമാക്കിയിട്ടുണ്ട്. പ്രകാശ് രാജിന്റെ അടുത്ത സുഹൃത്തായിരുന്നു ഗൗരി ലങ്കേഷ്.
Post Your Comments