
ലാസ് വെഗാസ്: അമേരിക്കയിലെ ലാസ് വെഗാസില്‍ നടന്ന വെടിവയ്പ്പിന്റെ ഉത്തരവാദിത്വം എെഎസ് ഏറ്റെടുത്തു. ആക്രമണം നടത്തിയത് തങ്ങളുടെ പോരാളിയാണെന്നു ഭീകരസംഘടനായ എെഎസ് അവകാശപ്പെട്ടു. ആക്രമണത്തില്‍ 50 പേർ മരിച്ചു. 200 ലേറെ പേര്‍ക്കു പരിക്കേറ്റു. ലാസ് വെഗാസിലെ മന്‍ഡേലെ ബേ കാസിനോയിലാണ് ആക്രമണം നടന്നത്. മന്‍ഡേലെ ബേ കാസിനോയില്‍ ആക്രമികള്‍ തുടര്‍ച്ചായി വെടിയുതിര്‍ക്കുകയായിരുന്നു എന്നു ദൃക്‌സാക്ഷികള്‍ അറിയിച്ചു. രണ്ടു പേര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയത്. കെട്ടിടത്തിന്റെ 32-ാം നിലയിലാണ് വെടിവയ്പുണ്ടായത്.
സംഭവം അറിഞ്ഞു സ്ഥലത്ത് എത്തിയ പോലീസ് ആക്രമികള്‍ക്ക് നേരെ വെടിവയ്പ്പ് നടത്തി. ഇതില്‍ ആക്രമികളില്‍ ഒരാള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തുനിന്നു ആളുകളെ പൂര്‍ണമായും പോലീസ് ഒഴിപ്പിച്ചിട്ടുണ്ട്.
Post Your Comments