ബോവിക്കാനം: വംശനാശം നേരിടുന്ന വന്യ മൃഗത്തെ തല്ലി കൊന്ന് കെട്ടിതൂക്കി. വംശനാശം നേരിടുന്ന മെരുകയാണ് തല്ലികൊന്ന് കെട്ടിതൂക്കിയത്. വീടിനു സമീപമുള്ള തൂണില്‍ കെട്ടിതൂക്കിയ നിലയിലാണ് മെരുകിനെ കണ്ടെത്തിയത്. ബാവിക്കരയിലെ പള്ളിക്കലിലുള്ള ആളൊഴിഞ്ഞ വീടിന് സമീപത്തെ തൂണിലാണ് മെരുകിനെ കെട്ടിത്തൂക്കിയത്.
സംഭവത്തില്‍ നാട്ടുകര്‍ വനംവകുപ്പിനു പരാതി നല്‍കി. ഈ പരാതിയില്‍ വനംവകുപ്പ് അന്വേഷണം ആരംഭിച്ചു.
Post Your Comments