വാഹനത്തില്‍ ഇന്ധനം നിറച്ച് ശേഷം പണം നല്‍കാനായി ദുബായില്‍ പുതിയ ആപ്പ് . ഇന്ധന നിറച്ച് ശേഷം ദുബായ് നൗ ആപ്ലിക്കേഷന്‍ വഴി എളുപ്പത്തില്‍ ഇനി ഫോണിലൂടെ പണം നല്‍കാം. സ്മാര്‍ട്ട് ദുബായ് ഗവണ്‍മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് (എസ്.ഡി.ജി.), ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും എന്‍.ഒ.സിഒ ഗ്രൂപ്പിന്റെയും സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക. ഇതിനുള്ള ധാരാണപത്രത്തില്‍ ഇവര്‍ ഒപ്പിട്ടു.
ഇതുവഴി യു.എ.ഇയിലെ പമ്പുകളില്‍ നിന്നും ദുബായ് നൗ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് പെട്രോള്‍ വാങ്ങാന്‍ സാധിക്കും. പണവും കാര്‍ഡും ഉപയോഗിക്കാതെ സ്മാര്‍ട്ട് ഫോണ്‍ വഴി പണം നല്‍കാനുള്ള സംവിധാനം അധികം വൈകാതെ നിലവില്‍ വരും. ഉപഭോക്താക്കള്‍ക്ക് അവരുടെ സ്മാര്‍ട്ട്‌ഫോണുകളില്‍ ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയണം. അതിനു ശേഷം അവര്‍ നില്‍ക്കുന്ന പമ്പിന്റെ സ്ഥാനം തിരഞ്ഞെടുത്ത് ദുബായ് ഇന്‍ അപ്ലിക്കേഷന്‍ ഉപയോഗിച്ച് പണം അടയ്ക്കാം.
24 സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും ലഭിക്കുന്ന 55 സേവനങ്ങളാണ് ഇപ്പോള്‍ ഈ ആപ്ലിക്കേഷന്‍ വഴി ലഭ്യമാണ്.
Post Your Comments