![](/wp-content/uploads/2017/10/elephant-calf-thailand1.jpg.image_.784.410.jpg)
ഒരു കുട്ടിയാനയുടെ കുസൃതിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയം. തായ്‌ലൻഡിലെ എലിഫന്‍റ് നേച്ചര്‍ പാര്‍ക്കില്‍ നിന്നുള്ള വീഡിയോയാണ് ഇത്. തന്‍റെ പാപ്പാന്റെ ചെരിപ്പൂരിവാങ്ങി അതു കാലിലിടാന്‍ ശ്രമിക്കുന്ന ആനക്കുട്ടിയുടെ രസകരമായ കാഴ്ച ദൃശ്യങ്ങളിൽ കാണാം. മുന്‍കാലുകളില്‍ ചെരിപ്പ് കയറാതെ വന്നതോടെ പിന്‍കാലുകള്‍ക്ക് ചെരുപ്പു കൈമാറുകയാണ്. ഇങ്ങനെ നാലു കാലിലും മാറി മാറി ചെരിപ്പിടാൻ ശ്രമിച്ചെങ്കിലും സംഗതി വിജയിച്ചില്ല. രസകരമായ വീഡിയോ കാണാം.
Post Your Comments