ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവി ഏറ്റെടുക്കുന്ന കാര്യത്തില്‍ തീരുമാനയെന്നു സൂചന. നിലവില്‍ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷനായ രാഹുല്‍ ഗാന്ധി ദീപാവലി കഴിഞ്ഞു ഉടന്‍ തന്നെ സ്ഥാനം ഏറ്റെടുക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
രാഹുല്‍ ഗാന്ധി കഴിഞ്ഞ യുഎസ് സന്ദര്‍ശന വേളിയില്‍ പാര്‍ട്ടിയുടെ ചുമതല ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിച്ചിരുന്നു. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ നേതൃത്വ സ്ഥാനം ഉടന്‍ ഏറ്റെടുക്കുമെന്നു രാജസ്ഥാനില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് സച്ചിന് പൈലറ്റും അറിയിച്ചിട്ടുണ്ട്.
സംഘടനാ തെരെഞ്ഞടുപ്പ് പാര്‍ട്ടിയില്‍ നടക്കുന്ന വേളയില്‍ തന്നെ രാഹുല്‍ ഗാന്ധി പുതിയ പ്രസിഡന്റായി സഥാനമേല്ക്കുമെന്നു സച്ചിന് പൈലറ്റ് പറഞ്ഞു. കഴിഞ്ഞ കുറച്ചു കാലമായി രാഹുല്‍ ഗാന്ധിയുടെ പ്രസിഡന്റ് സ്ഥാനത്തെക്കുറിച്ചുള്ള ചര്‍ച്ച നടക്കുകയാണെന്നും സച്ചിന് പൈലറ്റ് അറിയിച്ചു.
Post Your Comments