ന്യൂഡല്‍ഹി: പിറന്നാള്‍ ദിനത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. 125 കോടി ഇന്ത്യക്കാരുടെ പ്രതീക്ഷകള്‍ക്കു മേല്‍ എപ്പോഴും ശ്രദ്ധ പുലര്‍ത്തുന്ന ആളാണ് രാഷ്‌ട്രപതിയെന്നും അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യങ്ങള്‍ ഉണ്ടാകട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു. രാജ്യത്തെ സേവിക്കാനായി ദീര്‍ഘായുസ്സും ആരോഗ്യവും ഈശ്വരന്‍ അദ്ദേഹത്തിന് നല്‍കട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ദേഹതിലാണ് രാംനാഥ് ജനിച്ചത്. ഈ വര്‍ഷം ജൂലൈ 25 നാണ് അദ്ദേഹം ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയായി സ്ഥാനമേറ്റത്.
Post Your Comments