Latest NewsNewsIndia

ശൗചാലയം ഇല്ല; ഭര്‍ത്തൃപിതാവിനെതിരെ യുവതി ചെയ്തത്

പാട്‌ന: യുവതി ഭര്‍ത്തൃപിതാവിനെതിരെ പോലീസില്‍ പരാതി നല്‍കി. വീട്ടില്‍ ശൗചാലയമില്ലാത്തതിനെ തുടര്‍ന്നാണ് പരാതി നൽകിയത്. യുവതി പരാതി നല്‍കിയത് ശൗചാലയം നിര്‍മ്മിക്കണമെന്ന് പിതാവില്‍ നിന്നും ഉറപ്പ് ലഭിക്കാന്‍ വേണ്ടിയാണ്. സംഭവം നടന്നത് ബിഹാറിലെ മുസാഫര്‍പുര്‍ ജില്ലയിലാണ്.

യുവതി ഭര്‍ത്തൃപിതാവിനും ഭര്‍ത്താവിന്റെ സഹോദരനുമെതിരെയാണ് പരാതി നല്‍കിയതെന്ന് മുസാഫര്‍പൂര്‍ വനിത പോലീസ് ഉദ്യോഗസ്ഥര്‍ ദേശീയ മാധ്യമത്തോട് പറഞ്ഞു. ഇരുവര്‍ക്കുമെതിരെ കേസ് നല്‍കാൻ യുവതി നിര്‍ബന്ധിതയായത് ശൗചാലയം വേണമെന്ന ആവശ്യത്തോട് അനുകൂലമായി പ്രതികരിക്കാത്തതിനെ തുടർന്നാണെന്ന് പൊലീസ് പറഞ്ഞു.

ഭര്‍ത്തൃ വീട്ടില്‍ ശൗചാലയമില്ലാത്തതിനാല്‍ തമിഴ്‌നാട്ടിലെ ജോലി സ്ഥലത്തു നിന്നും ഭര്‍ത്താവ് വീട്ടില്‍ എത്തുമ്പോള്‍ മാത്രമാണ് യുവതി ഭര്‍തൃഗ്രഹത്തില്‍ താമസിച്ചിരുന്നത്. വീട്ടില്‍ ഉടന്‍ തന്നെ ശൗചാലയം നിര്‍മ്മിക്കാമെന്ന് ഭര്‍ത്തൃപിതാവ് എഴുതി നല്‍കിയതോട് യുവതി പരാതി പിന്‍വലിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button