ഹൈദരാബാദ്: 200 ഓളം വിവാഹങ്ങള്‍ നടത്തികൊടുത്ത വ്യാജ ഖാസി അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു. ഹൈദരാബാദില്‍ ഖാസിയായി പ്രവര്‍ത്തിച്ചിരുന്ന അലി അബ്ദുള്ള റഫായിയെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെയാണ് വിവാഹങ്ങള്‍ ഇയാള്‍ നടത്തിയത്. പെണ്‍കുട്ടികളെ അറബികള്‍ക്കും വിവാഹം ചെയ്തു നല്‍കിയിട്ടുണ്ട്. ദമ്പതിമാര്‍ക്ക് അലി നല്‍കിയ വഖഫ് ബോര്‍ഡിന്റെ വിവാഹ സാക്ഷ്യപത്രം വ്യാജമെന്നും ഹൈദരാബാദ് അസിസ്റ്റന്റ് കമ്മീഷണര്‍ മുഹമ്മദ് താജുദ്ദീന്‍ അഹമ്മദ് പറഞ്ഞു. അതേസമയം, അലിക്ക് വഖഫ് ബോര്‍ഡുമായി ബന്ധമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഇയാളെ ഖാസി സ്ഥാനത്തു നിന്ന് നീക്കിയതാണെന്നും പറയുന്നു. അലിക്ക് വിവാഹ സാക്ഷ്യപത്രങ്ങള്‍ അനുവദിച്ചിട്ടില്ല. ഇയാളുടെ അച്ഛന്‍ 2013ല്‍ മരിക്കുന്നതു വരെ ഖാസിയായിരുന്നു. അതിനു ശേഷം അലി സ്വയം ഖാസിയായി രംഗത്തുവരികയായിരുന്നു. എന്നാല്‍, അടുത്ത ദിവസം സര്‍ക്കാര്‍ ഉത്തരവിലൂടെ നടപടി അസാധുവാക്കി. അച്ഛന്റെ കൈവശമിരുന്ന വിവാഹ സാക്ഷ്യപത്രങ്ങളാണ് അലി ഉപയോഗിച്ചതെന്നാണ് പറയുന്നത്.
Post Your Comments