വേള്‍ഡ് സമ്മിറ്റ് ഓഫ് ഗവണ്‍മെന്റുകളില്‍ പങ്കെടുക്കാന്‍ ഇന്ത്യയക്ക് ക്ഷണം. അതിഥി രാഷ്ട്രമായി പങ്കെടുക്കാനാണ് ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരി 11 മുതല്‍ 13 വരെ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ഇന്ത്യയക്ക് അവസരം ലഭിച്ചത്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച, സവിശേഷമായ അറിവുകള്‍, തനതായ സംസ്‌കാരം എന്നിവയെ കുറിച്ച് ഇന്ത്യയുടെ പ്രതിനിധികള്‍ സമ്മേളനത്തില്‍ സംസാരിക്കും.
സമ്മേളനത്തില്‍ അതിഥി രാഷ്ട്രമായി ഇന്ത്യ പങ്കെടുക്കുന്നത് വിവിധ മേഖലകളിലെ പങ്കാളിത്തം ഉറപ്പുവരുത്താന്‍ സഹായിക്കുമെന്നുയു.എ.ഇ കാബിനറ്റ് അഫയേഴ്‌സ് ആന്റ് ഫ്യൂച്ചര്‍ മന്ത്രിയും ഉച്ചകോടിയുടെ ചെയര്‍മാനുമായ മുഹമ്മദ് അബ്ദുള്ള അല്‍ ഗര്‍ഗാവി അറിയിച്ചു. യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള ഉല്‍കൃഷ്ടമായ ബന്ധത്തിന്റെ തുടര്‍ച്ചയാണ് സമ്മേളനത്തിലെ ഇന്ത്യന്‍ സര്‍ക്കാരിന്റെയും പ്രതിനിധികളുടെയും സാന്നിധ്യമെന്നു അബ്ദുള്ള അല്‍ ഗര്‍ഗാവി കൂട്ടിച്ചേര്‍ത്തു.
യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള പരസ്പര സഹകരണത്തിന്റെ അടിസ്ഥാനത്തില്‍ ചരിത്രപരമായ നീക്കം. ലോകത്തെ നാലാമത്തെ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയായി ഇന്ത്യ നിലകൊള്ളുന്നു. സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍ ശാസ്ത്രം, സാമ്പത്തികം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments