മലനിരകളിലെ ശുദ്ധവായു പ്ലാസ്റ്റിക് കവറിൽ വിൽപ്പനയ്ക്ക്. ചൈനയിലെ ഷിനിങ്ങിലാണ് സംഭവം. രണ്ട് സഹോദരിമാരാണ് ഇത്തരത്തിൽ കവറിൽ ശുദ്ധവായു നിറച്ച് ഓൺലൈനിലൂടെ വിൽക്കുന്നത്. 150 രൂപയാണ് ഒരു കവറിന്റെ വില. ടിബറ്റൻ മലനിരകളിൽ നിന്ന് വായൂ ശേഖരിക്കുന്നതടക്കമുള്ള വീഡിയോ എടുത്ത് ഓൺലൈനിൽ പ്രചരിപ്പിച്ചാണ് ഇവർ ആവശ്യക്കാരെ ആകർഷിക്കുന്നത്.
അന്തരീക്ഷ മലിനീകരണം രൂക്ഷമായ ചൈനയിൽ ശുദ്ധവായു വിൽപ്പനയ്ക്ക് ഏറെ സാധ്യതകളാണുള്ളത്. ഇതുവരെ നൂറിലേറെ കവറുകൾ വിറ്റുപോയതായി ഇവർ പറയുന്നു. അതേസമയം പ്ലാസ്റ്റിക് കവറുകൾ ഉപയോഗിക്കുന്നതിൽ പരിസ്ഥിതിവാദികൾ പ്രതിഷേധത്തിലാണ്. ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക് കവറുകൾ വലിച്ചെറിയുന്നത് പരിസ്ഥിതിമലിനീകരണം രൂക്ഷമാകും എന്നാണ് ഇവരുടെ വാദം.
Post Your Comments