കുപ്പിയില്‍ നിറച്ച ശുദ്ധവായു ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തുന്നു. കനേഡിയന്‍ കമ്പനിയായ വൈറ്റാലിറ്റി എയര്‍ ആണ് ഇന്ത്യന്‍ വിപണിയെ ലക്ഷ്യമാക്കി കുപ്പിയില്‍ ശുദ്ധവായുവുമായി എത്തിയത്.
ഡല്‍ഹിയിലെ അമിതമായ വായുമലിനീകരണം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കമ്പനി ഈ നീക്കം നടത്തുന്നത്. ചൈനയില്‍ ഇതിനുമുന്‍പ് തന്നെ കമ്പനി കുപ്പിയിലടച്ച ശുദ്ധവായു
പുറത്തിറക്കിയിട്ടുണ്ട്.
3-ലിറ്റര്‍, 8-ലിറ്റര്‍ കുപ്പികളില്‍ ഈ മാസം മുതല്‍ തന്നെ ശുദ്ധവായു വിപണിയില്‍ ലഭ്യമായിത്തുടങ്ങും എന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ഒരു ശ്വാസം എടുക്കുന്നതിന് 12.50 രൂപയോളം വിലയാകും വൈറ്റാലിറ്റി എയറിന്‍റെ ശുദ്ധവായുവിന്.
Post Your Comments