Latest NewsCinemaMollywoodNewsMovie Songs

രാമലീല വിജയത്തിലേക്ക്; രാത്രി 12ന് സ്‌പെഷല്‍ ഷോ

തിരുവനന്തപുരം: വിജയ ചിത്രങ്ങളുടെ കൂട്ടത്തില്‍ രാമലീലയും ഇടംപിടിക്കാന്‍ സാധ്യത. ദിലീപ് നായകനായ ചിത്രത്തിനു വേണ്ടി സ്‌പെഷല്‍ ഷോയുമായി ഇതിനകം വിവധ തിയേറ്ററുകള്‍ രംഗത്തു വന്നിട്ടുണ്ട്. പതിവു ഷോകള്‍ക്ക് തിരക്ക് കൂടിയതാണ് സ്‌പെഷല്‍ ഷോ നടത്താന്‍ തിയേറ്റര്‍ ഉടമകളെ പ്രേരിപ്പിക്കുന്നത്. രാത്രി 12 മണിക്കാണ് സ്പെഷല്‍ ഷോ. സെപ്റ്റംബര്‍ 30, ഒക്ടോബര്‍ ഒന്ന് തീയതികളിലാണ് സ്‌പെഷല്‍ ഷോ സംഘടിപ്പിക്കുന്നത്. നൂറു കോടി ക്ലബില്‍ ഇടം നേടിയ പുലിമുരുകനു ശേഷം ആദ്യമായാണ് ഒരു സിനിമയ്ക്ക് ഇത്രയധികം സ്‌പെഷല്‍ ഷോ നടത്തുന്നത്.

അരുണ്‍ ഗോപിയുടെ സംവിധാനത്തില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മിച്ച ചിത്രം 191 തിയറ്ററുകളിലാണ് നിലവില്‍ പ്രദര്‍ശിപ്പിക്കുന്നത്. നായികയായ പ്രയാഗ മാര്‍ട്ടിന്‍, വിജയരാഘവന്‍, സിദ്ദിഖ്, മുകേഷ്, കലാഭവന്‍ ഷാജോണ്‍, രാധികാ ശരത്കുമാര്‍, മേനക സുരേഷ്‌കുമാര്‍, സായ്കുമാര്‍, സലിംകുമാര്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button