പാര്‍ട്ടി പദവികളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്നത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ അനുമതിയോടെ എന്നു വെളിപ്പെടുത്തി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തന്നോട് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ അതു കൊണ്ട് ഹെക്കമാന്‍ഡ് പറയില്ല. പാര്‍ട്ടിയില്‍ സജീവമായി ഞാന്‍ ഉണ്ടാകും. കഴിഞ്ഞ തെരെഞ്ഞടുപ്പില്‍ ഉണ്ടായ പരാജയം കാരണമാണ് സ്ഥാനമാനങ്ങള്‍ വേണ്ടെന്നു തീരുമാനിച്ചത്. ജെഡിയു യുഡിഎഫ് വിടുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണ് . ജെഡിയു യുഡിഎഫ് വിടില്ല. കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫില്‍ എടുക്കുന്ന കാര്യത്തെ കുറിച്ച് നിലവില്‍ ചര്‍ച്ച ചെയുന്നില്ല. കേരള കോണ്‍ഗ്രസിനെ യുഡിഎഫ് പുറത്താക്കിയതില്ല. അതു കൊണ്ട് തിരിച്ചു വരുന്ന കാര്യവും അവര്‍ തന്നെ തീരുമാനിക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
Post Your Comments