മൊഹാലി: യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ മുൻ മന്ത്രിക്കെതിരേ കേസ് രജിസ്റ്റർ ചെയ്തു. വനിതാ കോണ്‍സ്റ്റബിളാണ് മുൻ മന്ത്രിക്കെതിരേ പരാതി നൽകിയത്. മുൻ കൃഷിമന്ത്രിയും ശിരോമണി അകാലിദളിന്റെ മുതിർന്ന നേതാവുമായ സുച്ചാസിംഗ് ലഗായെ്ക്കതിരെയാണു പീഡിപ്പിച്ചതായാണ് പരാതി. പരാതിക്ക് ഒപ്പം പീഡനത്തിന്‍റെ ദൃശ്യങ്ങളും പരാതിക്കാരി പോലീസിനു നൽകിയിട്ടുണ്ട്. പെൻഡ്രൈവിലാണ് പരാതിക്കാരി പീഡന ദൃശ്യങ്ങൾ കെെമാറിയത്. 20 മിനിറ്റ് ദൈർഘ്യമുള്ളവയാണ് ദൃശ്യങ്ങൾ.
സംഭവത്തിൽ പോലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്നു കണ്ടെത്തി. ഇതിനെ തുടർന്നാണ് സുച്ചാസിംഗ് ലഗായെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തത്. എട്ടു വർഷമായി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. ഭർത്താവ് മരിച്ചതിനെ തുടർന്ന് ആശ്രിത നിയമനം തേടിയാണ് യുവതി മന്ത്രിയെ കണ്ടത്. ഇതിനു ശേഷമാണ് രണ്ടു കുട്ടികളുടെ അമ്മ കൂടിയായ യുവതിയെ മന്ത്രി പീഡിപ്പിക്കാൻ ആരംഭിച്ചതെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
Post Your Comments