ന്യൂഡല്‍ഹി: മുസ്ലീങ്ങള്‍ ഗോമൂത്രം കുടിക്കണമെന്ന വിചിത്ര വാദവുമായി യോഗാ ഗുരു ബാബ രാംദേവ് രംഗത്ത്. ഇതിനു ഖുറാന്റെ അനുമതിയുണ്ട്. ഒരു സ്വകാര്യ ചാനിലാണ് രാംദേവ് ഈ പ്രസ്താവന നടത്തിയത്. തന്റെ സംരംഭമായ പതഞ്ജലി ഹിന്ദു കമ്പിനിയല്ല. ചിലര്‍ സ്ഥാപനത്തെ തകര്‍ക്കാന്‍ വേണ്ടി ശ്രമിക്കുകയാണ്.അവരാണ് പതഞ്ജലി ഹിന്ദു കമ്പിനിയാണെന്നു പറയുന്നത്. ഇവര്‍ വെറുപ്പിന്റെ മതില്‍ പണിയുകയാണ്. ഗോമൂത്രം ചികിത്സയ്ക്ക് ഉപയോഗിക്കാമെന്ന് ഖുറാനില്‍ രേഖപ്പെടുത്തിയിട്ടുള്ളതായും രാംദേവ് പറഞ്ഞു.
Post Your Comments