Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaMollywoodLatest News

ഒരിക്കലും അദ്ദേഹമത് ചെയ്യാൻ പാടില്ലായിരുന്നു ; ലാൽ ജോസിനെതിരെ ആഷിക് അബു

നടിയെ ആക്രണമിച്ച കേസിൽ ദിലീപ് ജയിലിൽ ആയപ്പോൾ മുതൽ തുടങ്ങിയതാണ് ദിലീപ് അഭിനയിച്ചു എന്ന ഒറ്റ കാരണം കൊണ്ട് രാമലീലയ്ക്കു നേരെയുള്ള ആക്രമണങ്ങൾ.എന്തുകൊണ്ടോ പലർക്കും അത് ദിലീപിന്റെ മാത്രം ചിത്രമായി തോന്നുന്നു. സംവിധായകന്റെയോ മറ്റു അണിയറപ്രവർത്തകരുടെയോ വിയർപ്പിന്റെ ഫലമാണ് ആ ചിത്രമെന്ന് മനസ്സിലാക്കാൻ പലർക്കും കഴിയാതെ പോയി.എന്നാൽ ഈ സംഭവങ്ങൾക്കൊന്നും രാമലീല എന്ന ചിത്രത്തിനെ തകർക്കാൻ കഴിഞ്ഞില്ല എന്നതാണ് സത്യം.

ചിത്രം പുറത്തിറങ്ങിയിട്ടും അഭിപ്രായങ്ങളും വിമർശനങ്ങളും ഒടുങ്ങുന്നില്ല.ചിത്രത്തിന്റെയും നടനെയും അനുകൂലിച്ച ഒരു സംഘം, നടനെയും ചിത്രത്തെയും കുറ്റം പറഞ്ഞ് വേറൊരു സംഘം. ഇതിലൊന്നും പെടാതെ ചിത്രത്തെ ചിത്രമായി നോക്കി കാണാൻ മനസുണ്ടായ മലയാളി പ്രേക്ഷകർ ഇടയിലും. ചിത്രത്തിന് ലഭിച്ച ജനപ്രീതി ജനകീയ കോടതിയുടെ വിജയമാണെന്ന രീതിയിലുള്ള ലാല്‍ജോസിന്റെ ഫെയ്‌സ്ബുക്ക് ഒരു സംസാര വിഷയമായിരുന്നു. എന്നാൽ അതിനെതിരെ രൂക്ഷ വിമർശനവുമായി ഏതായിരിക്കുകയാണ് എത്തിയിരിക്കുകയാണ് ആഷിക് അബു.

രാമലീല റിലീസ് ചെയ്ത സമയത്ത് തിയറ്റർ തകർക്കണമെന്ന് ആഹ്വാനം ചെയ്തവരുടെ അതേ അമിതാവേശവും പക്വത ഇല്ലായ്മയുമാണ് ലാൽ ജോസിന്റെ അഭിപ്രായ പ്രകടനത്തിലും കാണാനാകുന്നതെന്ന് ആഷിക്ക് അബു പറയുന്നു.ദീലീപുമായുള്ള അടുപ്പം കൊണ്ടാവാം അദ്ദേഹമെങ്ങനെ പറഞ്ഞതെങ്കിലും ഇത് സിനിമയല്ല യാഥാർഥ്യമാണെന്ന് ഓർക്കണമായിരുന്നു എന്ന് ആഷിക് പറഞ്ഞു.ചിത്രത്തിന്റെ വിജയം ദിലീപിന്റെ വിജയമായി കണക്കാക്കുന്ന ഒരു കൂട്ടം ആളുകൾ ഉണ്ടെന്നും ഇത്തരം മനോഭാവങ്ങൾ കേസിന്റെ പ്രാധാന്യത്തെ കെടുത്തി കളയാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.എങ്കിലും ഇതൊന്നും കോടതിയെ സ്വാധീനിക്കില്ലെന്ന വിശ്വാസം തനിക്കുണ്ടെന്നും നല്ല കാലഘട്ടത്തിലൂടെ കടന്നു പോകുന്ന സിനിമ മേഖലയെ ഈ ക്രിമിനൽ കേസിൽ നിന്നും ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button