ജയ്പുര്‍: 28കാരിയെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടു പോയി 23 പേര് ചേർന്ന് ബലാത്സംഗം ചെയ്തു. രാജസ്ഥാനില ബികാനേറില്‍ സെപ്റ്റംബര്‍ 25ന് ഉച്ചയ്ക്ക് 2.30നായിരുന്നു സംഭവം നടന്നത്. യുവതി ബികാനേറിലെ റിട്മല്‍സര്‍ പുരോഹിതാനില്‍ തന്റെ ഉടമസ്ഥതയിലുള്ള സ്ഥലം സന്ദര്‍ശിക്കാനെത്തിയതായിരുന്നു.
രണ്ട് പേര് ചേര്‍ന്ന് ജയ്പുര്‍ റോഡില്‍ ഖാടു ശ്യാം ക്ഷേത്രത്തിനു സമീപം ബസ് കാത്ത് നില്‍ക്കുകയായിരുന്ന യുവതിയെ കാറിലേക്ക് വലിച്ചിടുകയായിരുന്നു. അവര്‍ തന്നെ മണിക്കൂറുകളോളം കാറില്‍ കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതി നല്കിയ പരാതിയില്‍ പറയുന്നു.
മറ്റ് ആറ് പേരെ കൂടി ഇരുവരും പിന്നീട് വിളിച്ചു വരുത്തി തന്നെ ഉപദ്രവിച്ചുവെന്നും യുവതി പറയുന്നു. പിന്നീട് പലാന ഗ്രാമത്തിലെ സര്‍ക്കാര്‍ പവ്വര്‍ സ്റ്റേഷനിലേക്ക് കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്തുവെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. സെപ്റ്റംബര്‍ 26ന് പുലര്‍ച്ചെ നാലിന് യുവതിയെ തട്ടി കൊണ്ടു പോയിടത്തു തന്നെ ഈ രണ്ട് പേര് കൊണ്ടു വിടുകയായിരുന്നു.
Post Your Comments