Latest NewsNewsInternational

തൃഷ്ണ ശാക്യ; നേപ്പാളിലെ ജീവിക്കുന്ന ദേവത

കാ​​​ഠ്മ​​​ണ്ഡു: നേ​​​പ്പാ​​​ളി​​​ലെ പു​​​തി​​​യ ജീ​​​വി​​​ക്കു​​​ന്ന ദേ​​​വ​​​ത​​​യാ​​​യി മൂ​​​ന്നു വ​​​യ​​​സു​​​കാ​​​രി തൃ​​​ഷ്ണ ശാ​​​ക്യ​​​യെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. കു​​​മാ​​​രി എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ദേ​​​വ​​​ത​​​യെ ഹി​​​ന്ദു​​​ക്ക​​​ളും ബു​​​ദ്ധ​​​മ​​​ത​​​ക്കാ​​​രും ആ​​​രാ​​​ധി​​​ക്കും. നാലു നൂറ്റാണ്ടിലേറെയായി തുടരുന്ന വിശ്വാസ മനുസസരിച്ച്‌, രാജ്യത്തെ ജീവിച്ചിരിക്കുന്ന ദൈവമാണ് ‘കുമാരി’. ത​​​ലേ​​​ജു ദേ​​​വ​​​ത​​​യു​​​ടെ അ​​​വ​​​താ​​​ര​​​മാ​​​ണ് കു​​​മാ​​​രി​​​യെ​​​ന്നു വി​​​ശ്വ​​​സി​​​ക്ക​​​പ്പെ​​​ടു​​​ന്നു. ബിജയ രത്നയുടെയും ശ്രീജന ശാക്യയുടെയും മകളായ തൃഷ്ണ ശാക്യ ദൈവിക പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത് നിരവധി പരിശോധനകള്‍ക്കും പരിഗണനകള്‍ക്കും ശേഷമാണ്.

ശാക്യ വിഭാഗത്തില്‍പ്പെട്ടവരെയാണ് ജീവിച്ചിരിക്കുന്ന ദൈവമാക്കാന്‍ പരിഗണിക്കുന്നത്. മ​​​നോ​​​ഹ​​​ര​​​മാ​​​യ ക​​​ണ്ണു​​​ക​​​ളും നി​​​ര​​​യൊ​​​ത്ത പ​​​ല്ലു​​​ക​​​ളും ദേ​​​ഹ​​​ത്തു വ​​​ടു​​​ക്ക​​​ളി​​​ല്ലാ​​​ത്ത​​​തു​​​മാ​​​യ കു​​​ഞ്ഞു​​​ങ്ങ​​​ളെ​​​യാ​​​ണ് കു​​​മാ​​​രി​​​യാ​​​കാ​​​ൻ പ​​​രി​​​ഗ​​​ണി​​​ക്കു​​​ക. ക്ഷ​​​മ വേ​​​ണം, പേ​​​ടി​​​യു​​​ണ്ടാ​​​ക​​​രു​​​ത്, മാനുകളുടെതിനു സമാനമായ കാലുകള്‍, സിംഹത്തിന്റെത് പോലുള്ള നെഞ്ച് തുടങ്ങിയവയാണ് മറ്റു നിബന്ധനകള്‍ . 2008ൽ ​​​അ​​​വ​​​രോ​​​ധി​​​ത​​​യാ​​​യ കു​​​മാ​​​രി പ്രീ​​​തി ശാ​​​ഖ്യ ഋ​​​തു​​​മ​​​തി​​​യാ​​​യി വി​​​ര​​​മി​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് തൃ​​​ഷ്ണ​​​യെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.

വര്‍ഷത്തില്‍ 13 തവണ മാത്രമേ കുമാരിക്ക് പുറത്ത് പ്രത്യക്ഷപ്പെടാന്‍ അവസരമുള്ളു. അഭിഷേക ചടങ്ങുകള്‍ക്കു മുന്നോടിയായി 108 വീതം പോത്തുകളെയും, ആടുകളെയും, കോഴികളെയും, താറാവുകളെയും ബലിനല്‍കണമെന്നതാണ് ആചാരം. എന്നാല്‍ മൃഗസ്‌നേഹികളുടെ ശക്തമായ എതിര്‍പ്പ് നിലനില്‍ക്കുന്നതിനാല്‍ ഏതാനും മൃഗങ്ങലെ മാത്രമേ ഇക്കുറി ബലിനല്‍കിയുള്ളു.

shortlink

Related Articles

Post Your Comments

Related Articles


Back to top button