Latest NewsCinemaMollywoodKollywood

ലേഡി സൂപ്പർ സ്റ്റാർ ഇനി കാഞ്ചനയിൽ

ബിഗ്‌ബോസ് എന്ന ടി വി റിയാലിറ്റി ഷോയിലൂടെ പുറത്തായതിന് തമിഴ് മക്കളുടെ മനം കവർന്ന ഓവ്യ ഇപ്പോൾ തിരക്കിലാണ് .കുറച്ചു തമിഴ് സിനിമകളിൽ വന്നിരുന്നുവെങ്കിലും അപ്പോഴൊന്നും കിട്ടാത്ത സ്നേഹവും വാത്സല്യവും ഇപ്പോൾ ഓവ്യക്ക് ലഭിക്കുന്നുണ്ട്.ഓവ്യയുടെ നിഷ്കളങ്കതയും കുട്ടിത്തവും വാശിയുമൊക്കെയാവാം അതിനു കാരണം.ഏറെ പ്രശ്ങ്ങൾ ബിഗ് ബോസ് ഷോയിൽ നേരിടേണ്ടി വന്നെങ്കിലും കരുത്തോടെയാണ് ഓവ്യ അവയെ നേരിട്ടത്.

തന്റെ കരീയറിൽ ശ്രദ്ധയൂന്നാൻ തീരുമാനിച്ച ഓവ്യക്ക് ഇപ്പോൾ കൈനിറയെ അവസരങ്ങളാണ്. ഇപ്പോൾ കിട്ടിയ വാർത്തയനുസരിച്ച് രാഘവ ലോറൻസ് തന്റെ കാഞ്ചന എന്ന ഹൊറർ ചിത്രത്തിന്റെ മൂന്നാം ഭാഗത്തേയ്ക്ക് ഓവ്യയെ ക്ഷണിച്ചിരിക്കുകയാണ്.താരത്തിനൊപ്പമുള്ള ചിത്രങ്ങൾ പുറത്തുവന്നുകഴിഞ്ഞു .ചിത്രത്തിന്റെ കഴിഞ്ഞ ഭാഗങ്ങളിൽ സജീവ സാന്നിധ്യം വഹിച്ച താരങ്ങളായ ശ്രീമാൻ, കോവൈ സരള,ദേവദർശിനി തുടങ്ങിയവർ ഇത്തവണയും ചിത്രത്തിലുണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button