Latest NewsCinemaMollywood

അവധിയിൽ പ്രവേശിച്ച് ജോയ് മാത്യു

ഷട്ടര്‍ എന്ന കന്നി ചിത്രത്തിലൂടെ തന്നെ ഒരു നടൻ എന്നതിലുപരി ഒരു സംവിധായകന്റെ പദവിയിലേക്ക് സ്ഥാനക്കയറ്റം നേടാനും പ്രേക്ഷക മനസിൽ ഇടം നേടാനും ജോയ് മാത്യുവിന് കഴിഞ്ഞു. വളരെ വ്യത്യസ്തമായ ഒരു വിഷയത്തെ തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരിൽ ആകാംഷ തങ്ങിനിൽക്കുന്ന രീതിയിൽ ഭംഗിയായി അദ്ദേഹം അവതരിപ്പിച്ചു.

ഒരു ഇടവേളയ്ക്ക് ശേഷം അദ്ദേഹത്തിന്റെ തിരക്കഥയിൽ സൂപ്പർ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന അങ്കിൾ എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരഭിക്കുന്നതായി വാർത്തകൾ ഉണ്ടായിരുന്നു . കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ അദ്ദേഹം ഈ വാർത്ത സ്ഥിതീകരിച്ചു.ഇനി കുറച്ചു ദിവസം ഫേസ്ബുക്കിൽ നിന്നും അവധിയിൽ പ്രവേശിക്കുകയാണെന്നും കുറച്ചു ദിവസം ജോലി ചെയ്ത ജീവിക്കാനാണ് തീരുമാനമെന്നും അദ്ദേഹം നർമ രൂപത്തിൽ തന്റെ പോസ്റ്റിൽ പറഞ്ഞു.ജോയ് മാത്യുവിന്റെ തിരക്കഥയിൽ സംവിധായകൻ ഗിരീഷ് ദാമോദറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button