Latest NewsNewsGulf

ദുബായ് ബസ് സ്റ്റോപ്പില്‍ വച്ച് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മദ്യപന് ശിക്ഷ

ദുബായ്•ബസ്സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന യുവതിയെ പിടിച്ചുവലിച്ച് ട്രക്കിന് പുറകില്‍ വച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ മദ്യപനായ യുവാവിന് ആറുമാസം ജയില്‍ ശിക്ഷ. 24 കാരനായ പാകിസ്ഥാനി നിര്‍മ്മാണ തൊഴിലാളിയെയാണ് ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് ക്രിമിനല്‍ കോടതി ശിക്ഷിച്ചത്.

ബലാത്സംഗം, ലൈന്‍സാസ് ഇല്ലാതെയുള്ള മദ്യപാനം തുടങ്ങിയ കുറ്റങ്ങള്‍ പ്രതി കോടതിയില്‍ നിഷേധിച്ചു. എന്നാല്‍ പ്രതി കുറ്റക്കാരനാണെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ കണ്ടെത്തിയ കോടതി യുവാവിന് ആറുമാസം തടവും മദ്യപിച്ചതിന് 2000 ദിര്‍ഹം പിഴയും വിധിക്കുകയായിരുന്നു. ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

ജൂലൈ 12 ന് അല്‍-ഖുഓസില്‍ രാത്രി 10:30 നായിരുന്നു സംഭവം.

ബസ് സ്റ്റോപ്പില്‍ ഇരയായ ഫിലിപ്പിന യുവതിയുടെ സമീപം ഇരിക്കുകയായിരുന്ന യുവാവ് പെട്ടെന്ന് അവരെ കയറി കെട്ടിപ്പിടിക്കുകയും സമീപം പാര്‍ക്ക് ചെയ്തിരുന്ന കൂറ്റന്‍ ട്രാക്കിന്റെ പിന്നിലേക്ക് ബലമായി വലിച്ചിഴച്ച് കൊണ്ടുപോകുകയുമായിരുന്നു. ബലാത്സംഗം ചെയ്യാനുള്ള പ്രതിയുടെ ശ്രമത്തെ യുവതി ചെറുത്തുനിന്നു. ഒടുവില്‍ അതുവഴി വന്ന നാലുപേര്‍ യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു.

സംഭവം കണ്ട സൂപ്പര്‍വൈസര്‍ ആയി ജോലി നോക്കുന്ന 42 കാരനായ ഇന്ത്യക്കാരാണ് യുവതിയെ രക്ഷിക്കുന്നതിന് നേതൃത്വം നല്‍കിയത്. ഇദ്ദേഹം പ്രതിയെ തള്ളി മാറ്റിയപ്പോഴേക്കും മറ്റ് നാലുപേര്‍ കൂടി എത്തി പ്രതിയെ പിടികൂടുകയായിരുന്നു. ഇവര്‍ പോലീസിനെ വിളിക്കുന്നതിനിടെ പ്രതി ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ പ്രതിയെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button