![](/wp-content/uploads/2017/09/saudi-aramcos-underwater-robot-passes-field-test-480x270.jpg)
റിയാദ്: എഞ്ചിനിയറിംഗ് പഠനം കഴിഞ്ഞ് സൗദിയിലേയ്ക്ക് പറക്കാനിരിക്കുന്നവര്‍ക്ക് സൗദി മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് . വിദേശത്ത് നിന്നു ജോലിക്കായി വരുന്നവര്‍ക്കായി സൗദി തൊഴില്‍ മന്ത്രാലയത്തില്‍ നിന്നും പുതിയ അറിയിപ്പ് പുറത്തു വന്നു.
അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന പരിചയം ഇല്ലാത്ത വിദേശ എന്‍ജിനീയര്‍മാരെ ജോലിക്കെടുക്കുന്നത് അടുത്ത വര്‍ഷം മുതല്‍ സൗദി അറേബ്യ അവസാനിപ്പിക്കും.
സൗദി പൗരന്‍മാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഈ തീരുമാനം മുന്‍പ് പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രവര്‍ത്തന പരിചയത്തിന്റെ പരിധിയെക്കുറിച്ചുള്ള ഔദ്യോഗികമായ അറിയിപ്പ് പുറത്തുവരുന്നത് ഇപ്പോഴാണ്.
സര്‍ക്കാര്‍ തീരുമാനം പുറത്തുവരുന്നതിന് മുന്‍പ് അപേക്ഷ നല്‍കിയിരിക്കുന്ന പ്രവര്‍ത്തനപരിചയം കുറഞ്ഞ എന്‍ജിനീയര്‍മാരെ കണ്ടെത്തി അവരുടെ പ്രവേശന പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് ദേശീയ എന്‍ജിനീറിംഗ് കമ്പനികള്‍.
ജനുവരി മുതല്‍ ഒരു തരത്തിലുമുള്ള ഇളവുകളും ലഭിക്കില്ലെന്ന് സൗദിയുടെ എന്‍ജിനീറിംഗ് കമ്മീഷന്‍ വ്യക്തമാക്കി. നിയമം പാലിക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ അപേക്ഷകരുടെ പ്രവര്‍ത്തന പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുകയും രേഖപ്പെടുത്തുകയും ചെയ്യും.
അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള വിദേശ എന്‍ജിനീയര്‍മാര്‍ക്ക് വര്‍ക് പെര്‍മിറ്റ് നല്‍കുന്നതിന് മുന്‍പ് സൗദി എന്‍ജിനീയര്‍സ് അതോറിറ്റി നടത്തുന്ന പരീക്ഷയിലും ഇന്റര്‍വ്യൂവിലും മികച്ച പ്രകടനം കാഴ്ചവെക്കണം.
Post Your Comments