
തട്ടിപ്പു കേസില്‍ പ്രതിയായ സ്ത്രീയുടെ കുഞ്ഞിനെ പാലൂട്ടി പോലീസ് ഉദ്യോഗസ്ഥ. വിചാരണ നേരിടുന്ന പ്രതിയായ സ്ത്രീയുടെ കുഞ്ഞിനെ മുലയൂട്ടുന്ന പോലീസ് ഉദ്യോഗസ്ഥയുടെ ചിത്രം ഇതിനകം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ചൈനീസ് പോലീസ് ഉദ്യോഗസ്ഥയാണ് സാമൂഹിക മാധ്യമങ്ങളില്‍ താരമായി മാറിയിരിക്കുന്നത്.
ചൈനയിലെ ഷാന്‍സി ജിന്‍സോങ് ഇന്റര്‍മീഡിയറ്റ് പീപ്പിള്‍സ് കോടതിയില്‍ വിചാരണയക്ക് കയറും മുമ്പ് പ്രതിയായ യുവതി കുഞ്ഞിനെ പോലീസ് ഉദ്യേഗസ്ഥയുടെ കരങ്ങളില്‍ ഏല്‍പ്പിച്ചു . അല്പസമയത്തിനുള്ളില് പിഞ്ചുകുഞ്ഞ് വിശന്നു കരയാന്‍ തുടങ്ങി. ഹാവോ ലിന എന്ന പോലീസ് ഉദ്യോഗസ്ഥ തന്റെ കരങ്ങളില്‍ കിടന്നു കരയുന്ന കുഞ്ഞിനെ മുലയൂട്ടി. സഹപ്രവര്‍ത്തകരായ പോലീസ് ഉദ്യോഗസ്ഥരാണ് ഈ ദൃശ്യം പകര്‍ത്തിയത്.
Post Your Comments