MollywoodLatest NewsCinema

വ്യാജ ഫേസ്ബുക് പോസ്റ്റിനെതിരെ മെറീന മൈക്കിൾ

കുറച്ചു ദിവസങ്ങൾക്ക് മുൻപ് നടിയും മോഡലുമായ മെറീന മൈക്കിളിന്റേത് എന്ന പേരിൽ ഫേസ്ബുക്കിൽ ഒരു പോസ്റ് പ്രത്യക്ഷപ്പെട്ടിരുന്നു.അതിൽ മോഡലിംഗ് രംഗത്തെക്കുറിച്ചും അവിടെ നടക്കുന്ന കാസ്റ്റിംഗ് കൌച്ചിനെ കുറിച്ചും വളരെ മോശമായി പ്രതികരിക്കുന്ന ഒരു പോസ്റ്റായിരുന്നു അത്.സമൂഹ മാധ്യമങ്ങളിലെല്ലാം അവ ഷെയർ ചെയ്യപ്പെടുകയും ചെയ്തു.എന്നാൽ ആ പോസ്റ്റ് തന്റേതല്ലെന്നും തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ച് ആരോ പടച്ചുവിട്ട വ്യാജ പോസ്റ്റാണ് അതെന്നും ചൂണ്ടിക്കാണിച്ച് മെറീന ഫേസ്ബുക്കിലൂടെ തന്നെ രംഗത്തുവന്നിരിക്കുകയാണ് .

കുറച്ചു നാളുകൾക്ക് മുൻപ് മാതൃഭൂമിയുടെ ഗൃഹലക്ഷ്മി എന്ന വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ താൻ പറഞ്ഞ കാര്യങ്ങൾ ചില ഓൺലൈൻ മാധ്യമങ്ങൾ വളച്ചൊടിച്ച് മോഡലിംഗ് രംഗം മോശമെന്ന് താൻ പറഞ്ഞ രീതിയിൽ റിപ്പോർട്ട് ചെയ്തതാണെന്ന് മെറീന പറയുന്നു.കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ തനിക്ക് ലഭിച്ചിരുന്നതിനാൽ ചില അപകടങ്ങളിൽ നിന്നും താൻ രക്ഷപെട്ടിട്ടുണ്ട് എന്ന് പറഞ്ഞതിനെ ഇങ്ങനെ വളച്ചൊടിച്ച് മോഡലിംഗ് രംഗത്തെ തന്നെ മോശമായി ചിത്രീകരിച്ചതിന്റെ ഞെട്ടലിലാണ് മെറീന ഇപ്പോൾ.

മോഡലിംഗ് രംഗത്തേയ്ക്ക് ഒരുപാടു നല്ല കുടുംബങ്ങളിലെ കുട്ടികൾ എത്തുന്നുണ്ടെന്നും ഈ രംഗത്ത് ജോലി ചെയ്യുന്നവരെ വളരെ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ച് ഇത്തരമൊരു വാർത്ത കൊടുത്ത ആ c ആരായാലും അദ്ദേഹത്തെ തനിക്കൊന്ന് കാണണമെന്നും , ഈ പോസ്റ്റ് കാരണം എന്തെങ്കിലും വിഷമം ആർക്കെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ താൻ തെറ്റുകാരി അല്ലെങ്കിൽ പോലും മാപ്പു ചോദിക്കുന്നുവെന്നും മെറീന പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button