Latest NewsKeralaNews

സൈനികന്റെ ഹൃദയം മലയാളിയില്‍ ജീവന്റെ തുടിപ്പായി മാറുന്നു

തിരുവനന്തപുരം:  സൈനികന്റെ ഹൃദയം മലയാളിയില്‍ ജീവന്റെ തുടിപ്പായി മാറുന്നു. അപകടത്തില്‍ മരിച്ച ഇതര സംസ്ഥാനക്കാരനായ സൈനികന്റെ ഹൃദയാണ് മലയാളിക്കു പുതുജീവന്‍ പ്രദാനം ചെയുക. തൃപ്പൂണിത്തുറ സ്വദേശിയായ സുബ്രഹ്മണ്യ ഭട്ടിന് (50) ജീവന്റെ തുടിപ്പുമായി നാളെ മുതല്‍ എഎന്‍എസ് ദ്രോണാചാര്യയില്‍ സബ് ലഫ്റ്റനന്റായ അതുല്‍കുമാര്‍ പവാറിന്റെ (24) ഹൃദയം സ്പന്ദിക്കും. കോട്ടയം മെഡിക്കല്‍ കോളജ്ആശുപത്രിയിലാണ് നാളെ ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടക്കുന്നത്.

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ നടക്കുന്ന നാലാമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കാണ് നാളെ നടക്കാന്‍ പോകുന്നത്. കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ടും കാര്‍ഡിയോ തൊറാസിക് സര്‍ജറി വിഭാഗം മേധാവിയുമായ ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. ഇന്നു രാവിലെ 10.30ന് കൊച്ചി ആസ്റ്റര്‍ സിറ്റിയില്‍ നിന്നും സൈനികന്റെ ഹൃദയം കോട്ടയത്ത് എത്തിച്ചു.

അതുല്‍കുമാര്‍ പവാറും സംഘവും വയനാട്ടില്‍ വിനോദ സഞ്ചാരത്തിനു പോയിരുന്നു. ഇതു കഴിഞ്ഞു മടങ്ങി വരുന്ന വേളയിലാണ് അപകടത്തില്‍ അതുല്‍കുമാര്‍ മരിച്ചത്.

 

shortlink

Post Your Comments


Back to top button