കൊച്ചി: ആദ്യ ഷോയില്‍ തന്നെ രാമലീലയുടെ വിജയം ആരാധകര്‍ ആഘോഷമാക്കി മാറ്റി. ആശങ്കയോടെയാണ് സിനിമയുടെ ആദ്യ പ്രതികരണത്തിന് അണിയറ പ്രവര്‍ത്തകര്‍ കാത്തിരുന്നത്. സിനിമയുടെ ആദ്യ ഷോയുടെ പ്രതികരണത്തിന് ശേഷം രാമലീലയുടെ സംവിധായകനായ അരുണ്‍ ഗോപിയും നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടവും പ്രൊഡക്ഷന്‍ കണ്ട്രോളര്‍ നോബിള്‍ജേക്കബും ദിലീപിനെ ജയിലിലെത്തി സന്ദര്‍ശിക്കുകയുണ്ടായി.
സിനിമയുടെ വിജയത്തെക്കുറിച്ച് ദിലീപിനെ അറിയിച്ചു. ദിലീപ് വികാരാധീനനാവുകയായിരുന്നു. ഒരു പൊട്ടിക്കരച്ചലിലൂടെയാണ് അദ്ദേഹം ആ വാര്‍ത്ത കേട്ടത്. ഓണ്‍ലൈന്‍ മാധ്യമങ്ങളിലും തിയറ്ററുകളിലും ചിത്രത്തിന് മികച്ച റിപ്പോര്‍ട്ട് ഉണ്ടെന്ന് ദിലീപിനോട് ഇവര്‍ പറയുകയുണ്ടായി.
സെപ്റ്റംബര്‍ 28ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വരും ദിവസങ്ങളിലേക്കുള്ള ഷോയും ബുക്കിങ് ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞു. ചിത്രത്തിന് റെക്കോര്‍ഡ് കലക്ഷന്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.
Post Your Comments