തിരുവനന്തപുരം: കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടികൾ നിർത്തിവയ്ക്കാൻ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം മുൻസിഫ് കോടതിയാണ് ഇതു സംബന്ധിച്ച നിദേശം നൽകിയത്. നടപടികൾ 20 ദിവസത്തേക്ക് നിർത്തിവയ്ക്കാനാണ് കോടതി ഉത്തരവ്. സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്രമക്കേടുണ്ടെന്നും, പാർട്ടിയിൽ സ്വജനപക്ഷപാതം നില നിൽക്കുന്നുണ്ടെന്നും ആരോപിച്ച് എസ്.ബാഹു സമർപ്പിച്ച ഹർജിയിലാണ് നടപടികൾ നിർത്തിവയ്ക്കാൻ കോടതി ഉത്തരവിട്ടത്.
സംഘടനാ തെരഞ്ഞെടുപ്പ് നടത്തിയത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഇലക്ഷൻ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് എന്നു ബാഹു ഹർജിയിൽ ആരോപിക്കുന്നു.പഞ്ചായത്ത്തലത്തിൽ നിന്നും ബ്ലോക്ക് തലത്തിൽ നിന്നും തെരഞ്ഞെടുത്ത് അതിൽ നിന്നും 25 പേരുടെ കമ്മിറ്റി രൂപീകരിക്കണം, വോട്ടേഴ്സ് ലിസ്റ്റ് പ്രസിദ്ധീകരിക്കണം തുടങ്ങിയ കാര്യങ്ങൾ പാലിച്ചിട്ടില്ലെന്നും ഹർജിയിൽ പറയുന്നുണ്ട്.
Post Your Comments