Latest NewsNewsIndia

കോണ്‍ഗ്രസിന് വിശ്വസ്തരായ നേതാക്കളില്ലെന്ന് ഗുജറാത്ത് മുഖ്യമന്ത്രി

അഹമ്മദാബാദ്: ഗുജറാത്തില്‍ വിശ്വസ്തനായ ഒരു പ്രാദേശിക നേതാവ് പോലും കോണ്‍ഗ്രസിനില്ലെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റുപാനി. കഴിവും വിശ്വാസ്യതയുമുള്ള പ്രാദേശിക നേതാക്കളുണ്ടായിരുന്നെങ്കില്‍ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള ഈ പ്രചാരണത്തിന് രാഹുല്‍ ഗാന്ധിക്കു തന്നെ ഇറങ്ങേണ്ടി വരില്ലായിരുന്നുവെന്നും വിജയ് റുപാനി പരിഹസിച്ചു.

ഒരു കോണ്‍ഗ്രസുകാരന്‍ പോലും ജനങ്ങളുടെ പ്രശ്നങ്ങളെ കുറിച്ച്‌ സംസാരിക്കാറില്ലെന്നും നര്‍മദയില്‍ പണിത സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന് ഗേറ്റ് സ്ഥാപിക്കാന്‍ യുപിഎ സര്‍ക്കാര്‍ കാലതാമസം വരുത്തിയത് എന്തുകൊണ്ടാണെന്നും വിജയ്‌ റുപാനി ചോദിച്ചു. യുപിഎ ഭരണ കാലത്ത് രാജ്യത്ത് നടത്തിയ അഴിമതിയെ കുറിച്ച്‌ ജനങ്ങളോട് വിശദീകരിക്കാന്‍ രാഹുല്‍ തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button