KeralaLatest NewsNews

ആര്‍ഷ വിദ്യാ സമാജം പൂട്ടാനുള്ള പഞ്ചായത്തിന്‍റെ നീക്കം ഹൈക്കോടതി തടഞ്ഞു

ആര്‍ഷ വിദ്യാ സമാജം അടയ്ക്കുന്നതിനുള്ള പഞ്ചായത്തിന്‍റെ നീക്കത്തെ ഹൈക്കോടതി തടഞ്ഞു. വേണ്ടത്ര അന്വേഷണങ്ങള്‍ നടത്താതെ സ്ഥാപനം അടയ്ക്കുന്നതിനുള്ള നടപടി രാഷ്ട്രീയ പ്രേരിതമാണ് എന്ന ആര്‍ഷ വിദ്യാ സമാജത്തിന്‍റെ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. പഞ്ചായത്തിനു അതിനുള്ള അവകാശമില്ലെന്നും ഹൈക്കോടതി പരാമര്‍ശിച്ചു.

ആര്‍ഷ വിദ്യാ സമാജനത്തിനെതിരായുള്ള കേസുകള്‍ കെട്ടിച്ചമച്ചതാണെന്നുള്ള തരത്തില്‍ നേരത്തെ തന്നെ പുറത്തു വന്നു കൊണ്ടിരുന്ന വാദങ്ങളെ ശക്തിപ്പെടുത്തുന്നതാണ് ഹൈക്കോടതിയുടെ പ്രസ്തുത ഇടപെടല്‍. അഡ്വ പ്രതീഷ് വിശ്വനാഥും, അഡ്വ കൃഷ്ണരാജും ആര്‍ഷ വിദ്യാ സമാജത്തിനു വേണ്ടി ഹാജരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button