ഒറ്റപ്പാലം: നഗരത്തില്‍ യൂത്ത് കോണ്‍ഗ്രസ്- ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍തമ്മില്‍ സംഘര്‍ഷം. ഇതില്‍ പ്രതിഷേധിച്ച് ഇന്ന് ഒറ്റപ്പാലം നഗരസഭാപ്രദേശത്ത് കോണ്‍ഗ്രസ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ഒരു പോലീസുകാരനടക്കം ഏഴുപേര്‍ക്ക് പരിക്ക്.
സംഘര്‍ഷത്തെത്തുടര്‍ന്ന് ചര്‍ച്ച നടക്കുന്നതിനിടെ കല്ലേറുണ്ടായതായും പോലീസ് കോണ്‍ഗ്രസ് ഓഫീസില്‍ കയറി പ്രവര്‍ത്തകരെ മര്‍ദ്ദിച്ചുവെന്നും ഡി.സി.സി. പ്രസിഡന്റ് വി.കെ. ശ്രീകണ്ഠന് ആരോപിച്ചു. രാവിലെ പോലീസ് സ്റ്റേഷന് മാര്‍ച്ചും നടത്തും.
Post Your Comments